News and Events

img
  2024-06-10

15 മദ്റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10801 ആയി

കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 15 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10801 ആയി. മദനി അറബി മദ്റസ രാമലിംഗ് ഓനി, നവളഗുന്ത, ഗൗസിയ അറബിക് മദ്റസ, ബസവേശ്വര്‍ നഗര്‍, നവളഗുന്ത, ഫസാനെ ഖാജാ ഗരീബ് നവാസ് അറബി മദ്റസ ഗൂഡ്ഡദകേരി, ജാമിഅ മസ്ജിദ്, ദാറവാഡ്, മര്‍ഹൂം ഉമര്‍ ഹാജി മദ്റസ, കൈകമ്പ മദ്ദ, ബണ്ട്വാള, ഫൈസാനെ ദവ മാലിക് അറബിക് മദ്റസ ദേവഗേരി, കല്‍കേരി, ദാറവാഡ്, ഫൈസാനെ എ അലാ ഹസ്റത്ത് അറബിക് മദ്റസ ദേവര ഹുബ്ബള്ളി, ഫൈസാനെ എ മഖ്ദൂം ഷാ അറബിക് മദ്റസ, ജമേദര്‍ഗല്ലി, ലംഗോട്ടി ജമാഅത്ത് (കര്‍ണാടക), മദ്റസത്തുസ്സ്വഹാബ, പറപ്പാടി, മൊഗ്രാല്‍ പുത്തൂര്‍ (കാസര്‍ഗോഡ്), മിഫ്ത്താഹുല്‍ ഉലൂം സ്കൂള്‍ മദ്റസ, കല്ലമ്പാറ (കോഴിക്കോട്), നൂറുല്‍ ഇസ്ലാം മദ്റസ, താഴെ മൈലംപാറ കരുളായി, പ്രൈഡ് ഹില്‍സ് പബ്ലിക് സ്കൂള്‍ മദ്റസ, വേളികുളം, ഇരിമ്പിളിയം (മലപ്പുറം), ദാറുസ്സലാം ഇംഗ്ലീഷ് സ്കൂള്‍ മദ്റസ തിരുവേഗപ്പുറ, പട്ടാമ്പി, അല്‍ഹിദായ സ്കൂള്‍ മദ്റസ തിരുവേഗപ്പുറ (പാലക്കാട്), മദ്റസത്തുന്നൂര്‍ രാജപതൈ (കന്യാകുമാരി), പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഖുര്‍ഹാന്‍ സ്റ്റഡി സെന്റര്‍ മദ്റസ ബഹല (മസ്ക്കറ്റ്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. മദ്റസ പാഠപുസ്തക രചയിതാക്കളുടെയും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളുടെയും ശില്‍പശാല ജൂണ്‍ 19, 20, 21 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. സമസ്തയുടെ ഓണ്‍ലൈന്‍ മദ്റസ പഠനം എന്ന് തോന്നിപ്പിക്കും വിധം ചില വ്യക്തികളും മറ്റും നടത്തുന്ന ഓണ്‍ലൈന്‍ മദ്റസ സംവിധാനവുമായി സമസ്തക്കുബന്ധമില്ലെന്നും അത്തരം പ്രചാരണങ്ങളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വഞ്ചിതരാവരുതെന്നും യോഗം അറിയിച്ചു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Recent Posts