News and Events

img
  2025-02-22

സമസ്ത വിദ്യാഭ്യാസ ബോർഡ് ഷോപ്പിംഗ് കം ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ കോഴിക്കോട് ഫ്രാൻസിസ് റോഡിൽ പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് കം ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത്, വിദ്യാഭ്യാസ ബോര്‍ഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഒ.പി.എം അഷ്‌റഫ്‌, കെ. ഹംസ ക്കോയ ഹാജി, സി. പി. ഇഖ് ബാൽ സംബന്ധിച്ചു.

Recent Posts