കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്.ഇ.എ പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുണ്ടുപാറ, എസ്.കെ.എം.എം.എ നേതാക്കളായ കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ, കെ.പി കോയ, എസ്.കെ.ജെ.എം.സി.സി ഭാരവാഹികളായ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, കെ.ടി ഹുസൈൻകുട്ടി മൗലവി, യൂനുസ് ഫൈസി വെട്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി പ്രസംഗിച്ചു. എസ്.കെ.ഐ.എം.വി ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ സ്വാഗതവും ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ എസ്.വി മുഹമ്മദലി മാസ്റ്റർ വിഷയാവതരണം നടത്തി. കെ.എച്ച് ദാരിമി, ഷാഹുൽ ഹമീദ് മാസ്റ്റർ, റഹീം ചുഴലി, ഡോ. അബ്ദുൽ മജീദ് കൊടക്കാട്, മുജ്തബ ഫൈസി ആനക്കര, മുസ്തഫ ഹുദവി കൊടുവള്ളി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാൻ ഫൈസി ഇന്ത്യന്നൂർ, ഹുസൈൻ ഷൌക്കത്തലി ബാഖവി, അബ്ദുൽ ഹകീം ഫൈസി മണ്ണാർക്കാട്, കെ. പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വൈ.പി അബൂബക്കർ മൗലവി നേതൃത്വം നൽകി. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഒന്നാം ഘട്ടം പരിഷ്കരിച്ചത്. തുടർന്ന് ഘട്ടം ഘട്ടമായി പ്ലസ്ടു വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിഷ്കരിക്കും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടിസ്ഥാന തത്വത്തിൽ മാറ്റം വരുത്താതെയുള്ള സമൂല മാറ്റമാണ് പാഠപുസ്തകങ്ങളിൽ വരുത്തിയിട്ടുള്ളത്. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സംബന്ധിച്ച് അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും പ്രത്യേകം പ്രത്യേകം പരിശീലനങ്ങൾ സംഘടിപ്പിക്കും.