News and Events

img
  2025-03-05

സമസ്ത പ്രതിനിധികൾ ശഹബാസിന്റെ വീട് സന്ദ‍ശിച്ചു.

കോഴിക്കോട്: സഹപാഠികളുടെ ക്രൂര മർദ്ദനത്തിനിരയായി മരണപ്പെട്ട എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി ശഹബാസിൻ്റെ വീട് സമസ്ത പ്രതിനിധികൾ സന്ദർശിച്ചു. താമരശ്ശേരിക്കു സമീപം ചുങ്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തുള്ള തറവാട്ടു വീട്ടിലാണ് സഹബാസിൻ്റെ പിതാവ് മുഹമ്മദ് ഇഖ്ബാലും മാതാവും സഹോദരങ്ങളും താമസിക്കുന്നത്. പ്രസ്തുത വീട്ടിലാണ് നേതാക്കൾ സന്ദർശനം നടത്തിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അശ്റഫ് മൗലവി, എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, ഓർഗനൈസർ നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അലി അക്ബർ മുക്കം, ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് മിർബാത്ത് തങ്ങൾ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. നേതാക്കൾ പ്രത്യേക പ്രാർത്ഥന നടത്തുകയും സമാശ്വാസസഹായം നൽകുകയും ചെയ്തു

Recent Posts