News and Events

img
  2025-02-24

സമസ്ത എച്ച്.എസ്.എം സ്കോളര്‍ഷിപ്പ് പരീക്ഷ വിജയികള്‍ക്ക് സമ്മാനദാനം നടത്തി

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് നടത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമ്മാന ദാനം നടത്തി. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്കുള്ള സ്വര്‍ണ്ണ നാണയവും ക്യാഷ് അവാര്‍ഡും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിതരണം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടൂവ് അംഗങ്ങളായ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഒ.പി.എം അശ്റഫ്, കെ.പി കോയ, എസ്.വി മുഹമ്മദലി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.കെ.ഐ.എം.വി ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ സ്വാഗതവും, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തില്‍ സ്കോഷര്‍ഷിപ്പിന് അര്‍ഹരായ 267 വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലകളില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 2024 ഡിസംബര്‍ 24ന് നടത്തിയ പരീക്ഷയില്‍ 76,650 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

Recent Posts