കോഴിക്കോട് : വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്കിയ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്നതിന് വേണ്ടി രൂപീകരിച്ച ജോയിന്റ് പാര്‍ലിമെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ഭേദഗതികള്‍ മുഴുവനായും തള്ളിക്കളയുകുയും ഭരണപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുകയും ചെയ്യുക വഴി ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഒരു വഖഫ് വസ്തുവിനെ വഖഫ് സ്വത്താണെന്ന് തീരുമാനിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്കുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കിയതും, അഞ്ച് വര്‍ഷം ഇസ്ലാം മതാചാരങ്ങള്‍ പ്രകാരം ജീവിച്ച വ്യക്തികള്‍ക്ക് മാത്രം വഖഫ് ചെയ്യാന്‍ സാധിക്കൂ എന്നതും, വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വ്വെ കമ്മീഷണറില്‍ നിന്ന് ജില്ലാ കലക്ടറിലേക്ക് മാറ്റിയതും, കേന്ദ്ര വഖഫ് കൗണ്‍സില്‍ രണ്ട് അംഗങ്ങള്‍ അമുസ്ലിംകളായിരിക്കണമെന്ന നിബന്ധന വെച്ചതും, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗങ്ങള്‍ മുഴുവന്‍ മുസ്ലിം ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയതും, വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലിം ആയിരിക്കണമെന്ന നിലവിലുള്ള വ്യവസ്ഥ ഒഴിവാക്കിയതുമുള്പ്പെടെ പ്രതിലോമ നിര്‍ദ്ദേശങ്ങളാണ് വഖഫ് ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജെ.പി.സിയുടെ നീതിരഹിതമായ നിലപാടിനെതിരെ ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വിവാദ നടപടികളില്‍ നിന്ന് പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക -സമസ്ത
2025-03-24
2025-02-08
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies