ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ ഇന്നലെ (08/02/205) തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷക്ക് 7,652 സെന്ററുകളില്‍ 2,53,599 വിദ്യാര്‍ത്ഥികളാണ് രജിസ്തര്‍ ചെയ്തത്. 159 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 10,474 സൂപ്രവൈസര്‍മാരെ നിയോഗിച്ചാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. നാളെ(തിങ്കളാഴ്ച) രാവിലെ 9 മണിയോടെ പരീക്ഷ സമാപിക്കും. ഇന്ത്യക്ക് പുറത്തുള്ള മദ്റസകളില്‍ ഇന്നലെ പരീക്ഷ സമാപിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഡിവിഷന് കേന്ദ്രങ്ങളില്‍ നാളെ (തിങ്കളാഴ്ച) പത്ത് മണിക്ക് ആരംഭിക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, തെലുങ്കാന, ഉത്തര്‍ പ്രദേശം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലായി 10946 മദ്റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഫെബ്രുവരി 21,22 തിയ്യതികളിലും ഇന്ത്യയില്‍ 22,23 തിയ്യതികളിലുമാണ് നടക്കുന്നത്. 336 സെന്ററുകളിലായി 15,262 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ജററല്‍, സ്കൂള്‍ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ആകെ 2,68,861 വിദ്യാര്‍ത്ഥികളാണ് രജിസ്തര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 6633 വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക -സമസ്ത
2025-03-24
2025-02-08
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies