ചേളാരി :കഴിഞ്ഞ ദിവസം വയനാട്ടില്‍ ഉണ്ടായ വന്‍ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് സമസ്ത രൂപം നല്‍കിയ സഹായ പദ്ധതിയിലേക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സേവനം ചെയ്യുന്ന മുഫത്തിശുമാരുടെയും എസ്.കെ.ഐ.എം.വി. ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും എസ്.കെ. ജെ.എം.സി.സി.ഓഫീസിലെയും മുഴുവന്‍ സ്റ്റാഫിന്റെയും ഒരു ദിവസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചു .സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ സെക്രട്ടറി കെ. എച്ച്. കോട്ടപ്പുഴയില്‍ നിന്ന് തുക സ്വീകരിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ.ജെ.എം.സി.സി. മാനേജര്‍ എം.എ. ചേളാരി, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.പി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍, വൈ.പി. അബൂബക്കര്‍ മൗലവി സംബന്ധിച്ചു.