സമസ്ത നൂറാം വാർഷികം 10 പുസ്തകങ്ങൾ കൂടി പ്രകാശിതമായി
കോഴിക്കോട് : ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ സമസ്ത നടത്തുന്ന നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നൂറു പുസ്തകങ്ങൾ നിന്ന് 10 പുസ്തകങ്ങൾ കൂടി പ്രകാശിതമായി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ദാമ്പത്യം മസ്അലകൾ,മത നിയമങ്ങൾ (എം എ ജലീൽ സഖാഫി പുല്ലാര ), ജീവിതാനന്ദരം (സലാം നബീ പൂവത്താണി ), കേരളം സ്വന്തം സംസ്കാരം സൗഹൃദം (ടി.വി അബ്ദുറഹ്മാൻകുട്ടി), ഖാളി ഖതീബ് ഇമാം - അറിഞ്ഞിരിക്കേണ്ട മസ്അലകൾ (എൻ വി മുഹമ്മദ് ബാഖവി മേൽമുറി, മതം മനുഷ്യൻ വൈകുന്നേരങ്ങളിലെ വായനകൾ (മുആവിയ മുഹമ്മദ് ഫൈസി, ഖുർആൻ ചരിത്രം വ്യാഖ്യാനം ആധുനിക സമീപനങ്ങൾ (നിയാസ് ഹുദവി മൂന്നിയൂർ,വാർദ്ധക്യം ആനന്ദകരമാക്കാം (കെ.എച്ച് കൊട്ടപ്പുഴ),കുട്ടികളുടെ നബി (റിയാസ് ഫൈസി വെള്ളില ) ,ചരിത്രത്തിലെ സുവർണ്ണ ചിത്രങ്ങൾ (പി എ സ്വാദിഖ് ഫൈസി താനൂർ ) ,കൗമാരം പ്രണയം വിവാഹം സമീപനങ്ങളുടെ മനശാസ്ത്രം (ഹംസ മയ്യിൽ) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സമസ്തയുടെ സമുന്നതരായ നേതാക്കളിൽ നിന്നും മുനീർ പള്ളിക്കര,ടി കെ സി അബ്ദുൽ ഖാദർ ഹാജി,ശിഹാബ് ബാഖവി,ബക്കർ ഹാജി,ഇസ്മാഈൽ ഹാജി എടച്ചേരി,ത്രീസ്റ്റാർ കുഞ്ഞമ്മദ് ഹാജി,എ കെ അബ്ദുൽ ബാഖി,സുബൈർ തിരുവനന്തപുരം, ഡോ. അബ്ദുറഹ്മാൻ ഒളവട്ടൂർ, കെ. എം കുട്ടി ഫൈസി അച്ചൂർ എന്നിവർ ഏറ്റുവാങ്ങി.