കോഴിക്കോട് : സമസ്ത നൂറാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന പഠന ക്യാമ്പിൻ്റെ ഭാഗമായി നടത്തുന്ന പഠന ക്യാമ്പിൻ്റെ റജിസ്ട്രേഷൻ ഉദ്ഘാടനം വെടിക്കുന്ന് മുസ്ലിം ജമാ അത്തിൻ്റെ പ്രസിഡൻ്റ് കല്ലട്ര അബ്ബാസ് ഹാജിയിൽ നിന്നും റജിസ്ട്രേഷൻ ഫോറം സ്വീകരിച്ച് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.
മഹല്ല്, മദ്റസ , പ്രസിഡൻ്റ് സെക്രട്ടറി, ട്രഷറർ എന്നിവരും , പ്രദേശത്തെ സംഘടനയുടെ കീഴ്ഘടങ്ങളുടെ പ്രസിഡൻ്റ് സെക്രട്ടറി, ട്രഷറർ എന്നിരും, ഖത്തീബ് , സ്വദർ മുഅല്ലിം എന്നിവരുമാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്. ഇവർക്ക് നൽകാനായുള്ള റജിസ്ട്രേഷൻ ഫോറം റെയ്ഞ്ച് സെക്രട്ടറിമാർ മുഖേന വിതരണം ചെയ്തിട്ടുണ്ട്.