ചേളാരി : ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന തഹിയ്യ ഫണ്ട് ശേഖരണത്തെ വിശദീകരിച്ചു നൽകുന്നതിനായും, സമ്മേളനത്തിൻ്റെ പഠന ക്യാമ്പ് പ്രതിനിധികൾക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്യുന്നതിനായും റെയ്ഞ്ച് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് നടത്തിയ തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം.
മലപ്പുറം ഈസ്റ്റ്, പാലക്കാട്, നീലഗിരി ജില്ലകളിലെ റെയ്ഞ്ച് സെക്രട്ടറിമാർക്കായി പെരിന്തൽമണ്ണ മീറാസുൽ അമ്പിയാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ. എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് ഒ.എം.സ് തങ്ങൾ മേലാറ്റൂർ അധ്യക്ഷനായി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.യൂനുസ് ഫൈസി വെട്ടുപാറ, അഡ്വ നാസർ കാളമ്പാറ എന്നിവർ പദ്ധതി വിശദീകരിച്ചു. ഹുസൈൻ കുട്ടി മൗലവി പുളിയാട്ടുകുളം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാംപടി, ശമീർ ഫൈസി ഒടമല, റഷീദ് ബാഖവി മേൽമുറി, മുഹമ്മദ് മുസ്ലിയാർ ആനക്കയം, മുസ്തഫ അൻവരി, മുജീബുറഹ്മാൻ അസ്ലമി എടപ്പറ്റ, സി.പി ശാഹുൽ ഹമീദ് ഫൈസി, എം.എം റഫീഖ് ഫൈസി, സി.എം സുനീർ മുസ്ലിയാർ, പി.കെ മുത്തലിബ് മൗലവി, ശുഐബ് നിസാമി, സ്വാദിഖ് ഫൈസി, സെയ്ദലവി റഹ്മാനി ഗൂഡല്ലൂർ, ജലാലുദ്ദീൻ അൻസ്വരി പന്തല്ലൂർ, ഉമർ ലത്വീഫി ബിതൃക്കാട് തുടങ്ങിയവർ സംസാരിച്ചു.