കോഴിക്കോട്: ഭീകരവാദത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ യോഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷക്കായി പോരോട്ടം നടത്തുന്ന ഇന്ത്യന്‍ സേനയെ മുക്തകണ്ഠം പ്രശംസിച്ചു. ശത്രുക്കള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ 18ന് രാവിലെ7.30ന് സമസ്തയുടെ മുഴുവന്‍ മദ്റസകളിലും സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്ന് പ്രതിജ്ഞയെടുക്കും. 10 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഒപ്പു ശേകരണവും അന്നേ ദിവസം നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് ഭീമ ഹരജി നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കോടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.