കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി. നൂറുല്‍ ഉലൂം മദ്റസ അവലഹള്ളി (ബാംഗ്ലൂര്‍), ബദ്രിയ്യ മദ്റസ - ഉപ്പള ഹിദായത്ത് ബസാര്‍ (കാസര്‍ഗോഡ്), നഹ്ജുല്‍ ഹുദാ മദ്റസ - മൂസ മസ്ജിദ് നഗര്‍, പെരുവളത്ത് പറമ്പ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ - കൊളത്തൂര്‍, കൂനം, നവാളൂര്‍ മുസ്ലിം എല്‍.പി സ്കൂള്‍ മദ്റസ - മേനപ്രം, കീഴ്മാടം (കണ്ണൂര്‍), ലത്തീഫുല്‍ ഇസ്ലാം മദ്റസ - മാങ്കാവ്, റഫീഖുല്‍ ഇസ്ലാം സഭ സ്കൂള്‍ മദ്റസ - കിണാശ്ശേരി (കോഴിക്കോട്), ദാറുല്‍ ഹികം മദ്റസ - വാദി റഹ്മ, ജവാന്‍ കോളനി, എം.ഇ.എസ് സ്കൂള്‍ മദ്റസ - കണ്ണമംഗലം, വേങ്ങര, നൂറുല്‍ ഹുദാ മദ്റസ - നോര്‍ത്ത് കീഴുപറമ്പ്, മുനവ്വിറുല്‍ ഇസ്ലാം മദ്റസ - താഴെക്കോട്, മാരാമ്പറ്റകുന്ന് (മലപ്പുറം), താജുല്‍ ഇസ്ലാം മദ്റസ ബ്രാഞ്ച് - പൈലിപ്പുറം, മദ്റസത്തുല്‍ ഇഹ്സാന്‍ - കാട്ടുങ്ങല്‍ കയറ്റം, തൃക്കടീരി, അലിഫ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂള്‍ മദ്റസ പെരിങ്കന്നൂര്‍ (പാലക്കാട്), മദ്റസ ശാഹ് ഖലീലുല്ലാഹ് - മയാബന്ദര്‍ (നോര്‍ത്ത് അന്തമാന്‍), റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് - അബൂദാബി, അല്‍ഫലാഹ് മദ്റസ - അബൂദാബി, അല്‍ഹിക്മ മദ്റസ - ശഹാമ, അബൂദാബി, ശംസുല്‍ ഉലമാ മദ്റസ(റ) - മുസഫ ഷാബിയ -9, ഇമാം ശാഫിഈ മദ്റസ - അബൂദാബി (യു.എ.ഇ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കോടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.