കോഴിക്കോട് : 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത നൂറാം വാര്‍ഷിക പ്രൊജക്ട് സമിതി, പ്രോഗ്രാം കമ്മിറ്റി, വിവിധ സബ് കമ്മിറ്റി ചെയര്മാന്, കണ്‍വീനര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 100 പുസ്തകങ്ങളുടെ പ്രകാശനം ഘട്ടം ഘട്ടമായി നിര്‍വ്വഹിക്കാനും ഒന്നാം ഘട്ടമായി ജൂണ്‍ 26ന് സമസ്ത സ്ഥാപക ദിനത്തില്‍ 10 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനും തീരുമാനിച്ചു. മലയാള ഭാഷക്ക് പുറമെ തമിഴ്, കന്നഡ, ഉറുദു, അറബി, ഇംഗ്ലീഷ് ഭാഷകളിലും തയ്യാറാക്കും. പ്രോഗ്രാം, പബ്ലിസിറ്റി, ഫിനാന്‍സ്, സ്വീകരണം, ഫുഡ്, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, ട്രാന്‍സ്പോര്‍ട്ട് & അക്കമഡേഷന്‍, ക്യാമ്പ്, മീഡിയ, സപ്ലിമെന്റ്, വളണ്ടിയര്‍, വെല്‍ഫയര്‍, എക്സ്പോ, ലോ ഓഡര്‍ എന്നീ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളുടെ കരട് രൂപം യോഗം ചര്‍ച്ച ചെയ്തു. സബ് കമ്മിറ്റികളുടെ യോഗങ്ങള്‍ രണ്ടാഴ്ചക്കകം വിളിച്ചു ചേര്‍ത്ത് കര്‍മ്മപദ്ധതിക്ക് അന്തിമ രൂപം നല്കാന് ചെയര്മാന്, കണ്‍വീനര്‍മാരെ യോഗം ചുമതലപ്പെടുത്തി. സ്വാഗത സംഘത്തിന്റെ വിപുലമായ യോഗം 2025 ജൂണ്‍ 18ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരാന്‍ നിശ്ചയിച്ചു. സ്വാഗതംഘം ചെയര്മാന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. വര്‍ക്കിംഗ് കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന് കുട്ടി മുസ്ലിയാര്, അസ്ഗറലി ഫൈസി പട്ടിക്കാട്, ബംബ്രാണ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, പി.എം അബ്ദുസ്സലാം ബാഖവി, ഉസ്മാനുല്‍ ഫൈസി തോടാര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ഒ.പി.എം അശ്റഫ് മൗലവി, സി.കെ.കെ മാണിയൂര്‍, താജൂദ്ദീന് ദാരിമി പടന്ന, അബ്ദുല്ല ഫൈസി ചെങ്കള, സി.എം അബ്ദുല്‍ഖാദിര്‍ ഹാജി ചെര്‍ക്കള, എം.എ.എച്ച് മുഹമ്മദ് ചെങ്കള, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഇര്‍ഷാദ് ഹുദവി ബെദിര്, എസ് ഹാശിം ദാരിമി, സുബൈര്‍ ദാരിമി അല്‍ഖാസിമി, പി.എസ് ഇബ്രാഹീം ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. കോഡിനേറ്റര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies