News and Events

img
  2025-05-16

ലഹരി വിരുദ്ധ ക്യാമ്പയിന്‍ വജയിപ്പിക്കുക - സമസ്ത

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയില്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ക്യാമ്പയിന്റെ ഭാഗമായി മെയ് 18 (ഞായര്‍) രാവിലെ 7.30ന് മദ്റസകളില്‍ നടത്തുന്ന സ്പെഷ്യല്‍ അസംബ്ലി, ലഹരിക്കെതിരെയുള്ള പ്രതിജ്ഞ, ഒപ്പു ശേഖരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, ഗൃഹ സന്ദര്‍ശനം, വിദ്യാര്‍ത്ഥി സഭകള്‍, ഡോക്യമെന്ററി പ്രദര്‍ശനം എന്നിവ വന്‍വിജയമാക്കണമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Recent Posts