കോഴിക്കോട് : ലഹരിക്കെതിരെ 12 ലക്ഷത്തോളം വിദ്യാർത്ഥികൾ അണിനിരന്ന അസംബ്ലിയും പ്രതിജ്ഞയും ശ്രദ്ധേയമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും ലഹരിക്കെതിരെ പ്രതിജ്ഞയും നടന്നത്. പന്ത്രണ്ട് ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും കമ്മിറ്റി ഭാരവാഹികളും സ്പെഷ്യൽ അസംബ്ലിയിൽ അണിചേർന്നു. സമസ്തയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 10992 മദ്റസകളിലാണ് ഇന്ന് സ്പെഷ്യൽ അസംബ്ലി ചേർന്നതും ലഹരിവിരുദ്ധ പ്രതിഞ എടുത്തതും. മുഅല്ലിംകളുടെയും മാനേജിങ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അസംബ്ലിയോടാനുബന്ധിച്ച് ലഹരിക്കെതിരെ നടന്ന മെഗാ ഒപ്പ് ശേഖരണത്തിൽ 10 ലക്ഷം പേർ ഒപ്പ് ചാർത്തി. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിപണനവും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നും ലഹരിക്കെതിരെ നിയമനടപടികൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് പത്ത് ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വ്യാപകമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സദർ മുഅല്ലിംകളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രദർശനവും ബോധവല്‍ക്കരണ ക്ലാസിനോടാനുബന്ധിച്ചു നടക്കും.സമസ്ത യുടെയും പോഷക സംഘടനകളുടെയും സഹകരണ ത്തത്തോടെയാണ് പരിപാടികൾ നടക്കുന്നത്. മദ്റസകളിൽ സുന്നി ബാല വേദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിസഭകൾ രൂപീകരിക്കും. കോഴിക്കോട് കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫാനേജിൽ നടന്ന അസംബ്ലി കോഴിക്കോട് ഖാസിയും എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, കെ.എം.ഒ. കോളേജ് പ്രിൻസിപ്പാൾ ഒ.കെ. ഉനൈസ് ഹുദവി, കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് പേങ്ങാട്ടിൽ അഹ്മദ് ഹാജി, ജനറൽ സെക്രട്ടറി എ.പി. സലീം ഹാജി, വൈസ് പ്രസിഡന്റ് കെ. മരക്കാർ ഹാജി, ട്രഷറർ എൻ.കെ. യൂസുഫ് ഹാജി, കെ.കെ. കോയ മുസ്ലിയാർ, എ. അബ്ദുള്ള ബാഖവി, ടി.പി. സുബൈർ മാസ്റ്റർ, ഖത്തീബ് അബ്ദുൽ കരീം ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies