News and Events

img
  2024-07-23

സമസ്ത നൂറാം വാര്‍ഷികം രചന ശില്‍പശാല

ചേളാരി: 2026 ഫെബ്രുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീര്‍,100 പുസ്തകങ്ങള്‍ എന്നിവയുടെ രചന ശില്‍പശാല നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷനായി. സമസ്ത സെക്രട്ടരി കെ ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം ഡോ. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, എം.ടി അബൂബക്ര്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ടി.എച്ച് ദാരിമി, കെ.എച്ച് കോട്ടപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ടി അബ്ദുസ്സമദ് റഹ് മാനി കരുവാരകുണ്ട് നന്ദിയും പറഞ്ഞു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം രചയിതാക്കള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Recent Posts