ചേളാരി: എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും ദക്ഷിണ കന്നഡ ജില്ലയിലെ കോല്ത്തമജല് പള്ളി സെക്രട്ടറിയുമായ അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് സംഗമം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. നിരപരാധിയായ റഹീമിന്റെ കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ അക്രമികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജാരിയയില്‍ മുഴുവന്‍ മുഫത്തിശുമാരും തങ്ങളുടെ സംഭാവന നല്കി പങ്കാളികളായി. വൈസ് പ്രസിഡന്റ് ഹംസ ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ ചേളാരി, കെ.സി അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, വൈ.പി അബൂബക്കര്‍ മൗലവി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies