News and Events

img
  2025-07-15

സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനവും ഉള്‍പ്പെടെ 67,07,420രൂപ അനുവദിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി രിയില്‍ നടത്തിയ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും 56,65,000രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. ടോപ് പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. ക്യാഷ് അവാര്‍ഡിന് പുറമെ ആറ് മാസത്തേക്ക് അഞ്ചാം ക്ലാസിലെ 3,006 വിദ്യാര്‍ത്ഥികള്‍ക്ക് സന്തുഷ്ട കുടുംബം മാസികയും, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 5,200 വിദ്യാര്‍ത്ഥികള്‍ക്ക് സുന്നി അഫ്കാര്‍ ദ്വൈവാരികയും സൗജന്യമായി അയക്കും. ക്യാഷ് അവാര്‍ഡും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ ആകെ 67,07,420രൂപയാണ് ടോപ് പ്ലസ് ലഭിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്നത്. നിശ്ചിത തിയ്യിതിക്കുള്ളില്‍ മദ്റസ മുഖാിന്തിരം അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ അതത് മദ്റസകളുടെ വിലാസത്തിലുമാണ് അയക്കുന്നത്.

Recent Posts