കോഴിക്കോട് : ജൂൺ 26 സമസ്ത സ്ഥാപക ദിനത്തോടെനുബന്ധിച്ചു വരക്കൽ മഖാം അങ്കണത്തിൽ നടന്ന പരിപാടികൾ പ്രൌഢമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയുടെ നേതൃത്വത്തിൽ സംസ്ഥാന തല പരിപാടികൾ കോഴിക്കോട് വരക്കലിൽ വെച്ചും കീഴ്ഘടകങ്ങളിൽ അതത് പ്രദേശങ്ങളിൽ വെച്ചുമായിരുന്നു സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. സമസ്തയുടെ പതിനൊന്നായിരത്തോളം വരുന്ന മദ്രസകളിലും വിവിധ സ്ഥാപനങ്ങളിലും പതാക ഉയർത്തിയും സ്മൃതി സംഗമം സംഘടിപ്പിച്ചും സിയാറത്ത് നടത്തിയും സ്ഥാപക ദിനാചരണം ശ്രദ്ധേയമാക്കി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ യിൽ വെച്ച് പ്രഖ്യാപിച്ച നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ആവേശം സ്ഥാപക ദിനത്തിന് മാറ്റ് കൂട്ടി. കോഴിക്കോട് വരക്കൽ മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സിയാറത്തിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്‌തീൻ കുട്ടി മുസ്ലിയാര്‍ കൊട്ടുമല പതാക ഉയർത്തി. മഖാം അങ്കണത്തിൽ സജ്ജീകരിച്ച പന്തലിൽ വെച്ച് നടന്ന സ്ഥാപക ദിന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സമസ്ത നൂറാം വാർഷികോപഹാരമായി പ്രസിദ്ധീകരിക്കുന്ന നൂറ് പുസ്തകങ്ങളിൽ ഒന്നാം ഘട്ടം പ്രസിദ്ധീകരിച്ച പത്ത് പുസ്തകങ്ങൾ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, മുശാവറ അംഗങ്ങളായ എം.കെ മൊയ്‌തീൻ മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ബി.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ ബമ്പ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട് എന്നിവർ പ്രകാശനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ അബുദാബി, ഇസ്മായിൽ കുഞ്ഞ് ഹാജി മാന്നാർ, അബ്ദുൽ ഹകീം മാര, കാസർഗോഡ്, വി.കെ കുഞ്ഞഹമ്മദ് ഹാജി ബഹ്റൈൻ, അലവിക്കുട്ടി ഒളവട്ടൂർ,ഇസ്മായിൽ ഹാജി എടച്ചേരി സൽമാൻ ദാരിമി ജിദ്ദ, ലത്തീഫ് ഫൈസി തിരുവള്ളൂർ സലാല, സിയാദ് ആലപ്പുഴ, അബ്ദുൽ റഷീദ് ഹാജി പുത്തൂർ എന്നിവർ ഏറ്റു വാങ്ങി. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ എം.ടി അബ്ദുള്ള മുസ്‌ലിയാർക്ക് കൈമാറി പ്രകാശനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഒളവണ്ണ അബൂബക്കർ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, ഉസ്മാനുൽ ഫൈസി തൊടാർ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, എസ്.കെ.ജെ.എം.സി.സി ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, പോഷക സംഘടന നേതാക്കളായ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ആർ.വി കുട്ടി ഹസ്സൻ ദാരിമി, ഒ.പി.എം അഷ്‌റഫ് മൗലവി, സുലൈമാൻ ദാരിമി ഏലംകുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ടി.പി.സി തങ്ങൾ നാദാപുരം, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, താജുദ്ധീൻ ദാരിമി പടന്ന, സി.കെ.കെ മാണിയൂർ, സയ്യിദ് ഹാരിസ് ബാഫഖി തങ്ങൾ, എസ്.വി ഹസ്സൻ കോയ ഹാജി പുതിയങ്ങാടി, സയ്യിദ് അലി തങ്ങൾ പാലേരി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കർ ഫൈസി, റാഷിദ് കാക്കുനി സംസാരിച്ചു. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം സ്വാഗതവും വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies