കോഴിക്കോട്: സൂംബ ഡാന്‍സ് സംബന്ധിച്ച് ജൂണ്‍ 20ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയമായി പഠനങ്ങളോ ചര്‍ച്ചയോ ഇല്ലാതെയാണ് ലഹരി വിരുദ്ധ കാമ്പയിന്റെ മറപിടിച്ച് ഇത്തരം ഒരു ഡാന്‍സ് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്പിച്ചത്. കായിക വിദ്യാഭ്യാസത്തിനും വ്യായാമത്തിനും സ്വീകാര്യമായ നിരവധി പരിശീലനങ്ങള്‍ നിലനില്‍ക്കെയാണ് വിവാദ സൂംബ ഡാന്‍സ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയത്. വിശ്വാസത്തിനും മാന്യതക്കും നിരക്കാത്ത ഇത്തരം നൃത്തങ്ങള്‍ കലാലയങ്ങളില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. എതിര്‍പ്പുകള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നതിന് പകരം നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആര് ബിന്ദുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം മദ്റസ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ പ്രയാസം ഉണ്ടാക്കുന്നതിനാല്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്ന് യോഗം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സ്കൂള്‍ സമയ മാറ്റത്തിനെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് നടത്താന്‍ തീരുമാനിച്ച സമര പരിപാടികള്‍ക്ക് യോഗം അംഗീകാരം നല്കി. പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോട് കൂടി അംഗീകൃത മദ്റസകളുടെ എണ്ണം 11,000 ആയി. ഡോണ്‍ പബ്ലിക് സ്കൂള്‍ മദ്റസ നമ്പ്രത്ത്കര, നടുവത്തൂര്‍ (കോഴിക്കോട്), ലേണ്വെല് അല്‍ബിര്‍റ് സ്കൂള്‍ മദ്റസ നിലയിലാട്ട്, കോട്ടയംപൊയില്‍ (കണ്ണൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, എസ് സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies