കോഴിക്കോട്: ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാംവാർഷിക മഹാസമ്മേളനത്തിനായി രൂപീകരിച്ച വിവിധ സബ്കമ്മിറ്റികളുടെ കർമപദ്ധതിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം യോഗം രൂപം നൽകി. പ്രോഗ്രാം, ഫിനാൻസ്, പബ്ലിസിറ്റി, മീഡിയ, സ്വീകരണം, രജിസ്‌ട്രേഷൻ, ക്യാംപ്, സ്‌റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്, ഭക്ഷണം, സപ്ലിമെന്റ്, സുവനീർ, വെൽഫെയർ, ട്രാൻസ്‌പോർട്ട്, അക്കമഡേഷൻ, ലോ ആൻഡ് ഓർഡർ, എക്‌സ്‌പോ എന്നീ 15 കമ്മറ്റികളാണ് സമ്മേളനവിജയത്തിന് വേണ്ടി രൂപീകരിച്ചത്. സബ്കമ്മിറ്റികൾ വെവ്വേറെ ചേർന്ന് രൂപം നൽകിയ കർമപദ്ധതികൾ കൺവീനർമാർ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം യോഗം അംഗീകാരം നൽകി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായി. സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ, സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, കെ.ഹൈദർ ഫൈസി, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, വി. മൂസക്കോയ മുസ്‌ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ബി.കെ അബ്ദുൽ ഖാദിർ മുസ് ലിയാർ ബംബ്രാണ, വി.എം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഖാദിർ മുസ്്‌ലിയാർ പൈങ്കണ്ണിയൂർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഉസ്മാനുൽ ഫൈസി തോടാർ, എം.എൽ.എമാരായ അഡ്വ.പി.ടി.എ റഹീം, അഹമ്മദ് ദേവർകോവിൽ, സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും സമസ്തയുമായി ബന്ധപ്പെട്ട് വിദേശത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും യോഗത്തിൽ സംബന്ധിച്ചു. സമ്മേളനഫണ്ട് ഉദ്ഘാടനം എം.എസ് ബിൽഡേഴ്‌സ് ചെയർമാൻ എം.എസ് അബ്ദുൽ ഹക്കീം മാര ചെങ്കള, പി.എം അബ്ദുൽ ലത്തീഫ് ഹാജി ബാംഗ്ലൂർ, അബ്ദുൽസലാം ഹാജി സലാല എന്നിവരിൽ നിന്ന് സംഭാവന സ്വീകരിച്ച് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മീഡിയ കമ്മിറ്റി തയാറാക്കിയ സമ്മേളന ആപ്പ് ലോഞ്ചിങും തങ്ങൾ നിർവഹിച്ചു. ഈ മാസം 30നകം ജില്ലാതലങ്ങളിൽ സ്വാഗതസംഘം രൂപീകരിക്കാനും തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികൾക്ക് വേണ്ടി വാക്കോട് മൊയ്തീൻകുട്ടി ഫൈസി, പി.എം അബ്ദുൽ സലാം ബാഖവി, സാബിഖലി ശിഹാബ് തങ്ങൾ, അബ്ദുൽ മജീദ് ബാഖവി പ്രാവിൽ, അബ്ബാസ് ഹാജി കല്ല്രട, എം.എച്ച് മഹ്മൂദ് ചെങ്കള, സുബൈർ ഖാസിമി പടന്ന, ഫഖ്റുദ്ദീൻ തങ്ങൾ, ഒ.പി.എം അഷ്‌റഫ് മൗലവി, ഇർഷാദ് ഹുദവി, ഡോ. ഷഫീഖ് വഴിപ്പാറ, അബ്ദുൽ ഹക്കീം ഫൈസി മണ്ണാർക്കാട് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കോഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്‌സ്‌പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies