ചേളാരി: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം സെന്‍ട്രല്‍ ഓഫീസ് ചേളാരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡണ്ട് എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണിയൂര്‍, പി.എം അബ്ദുസ്സലാം ബാഖവി, ഡോ.സി.കെ അബ്ദുറഹിമാന്‍ ഫൈസി, തോടാര്‍ ഉസ്മാനുല്‍ ഫൈസി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി, ഇ.എസ് ഹസ്സന്‍ ഫൈസി, പോഷക സംഘടന നേതാക്കളായ സയ്യിദ് കെ.പി.പി തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.കെ അശ്‌റഫ് ഹാജി ബാംഗ്ലൂര്‍, പി.എം അബ്ദുല്ലത്തീഫ് ഹാജി, അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, വി.കെ കുഞ്ഞഹമ്മദാജി ബഹ്‌റൈന്‍, എം.എച്ച് മൊയ്തീന്‍ ഹാജി മംഗലാപുരം, ഗബ്ബുക്കല്‍ നസീര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 100 പുസ്തകങ്ങളില്‍ രണ്ടാം ഘട്ടമായി പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ വെച്ച് മുശാവറ അംഗങ്ങള്‍ പ്രകാശനം ചെയ്തു. കോ-ഓഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.