News and Events

img
  2024-08-03

വയനാട് ദുരന്തം: പുനരധിവാസ പ്രദേശത്ത് സമസ്ത പള്ളിയും മദ്‌റസയും നിര്‍മ്മിച്ചു നല്‍കും സഹായ പദ്ധതി വിജയിപ്പിച്ചതിന് നേതാക്കള്‍ നന്ദി രേഖപ്പെടുത്തി

കോഴിക്കോട്: വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസ പ്രദേശത്ത് പള്ളിയും മദ്‌റസയും നിര്‍മ്മിച്ചു നല്‍കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. സമസ്ത സഹായ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ഫണ്ട് സമാഹരണം വന്‍വിജയമാക്കിയവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്‌റത്ത്, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടന നേതാക്കളും ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മേപ്പാടിയില്‍ ചേര്‍ന്ന അവലോകന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന മുഴുവന്‍ പേരെയും അഭിനന്ദിച്ചു. സമസ്തയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ സഹായം ഉള്‍പ്പെടെ മറ്റു കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പിന്നീട് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എം.എം. അബ്ദുല്ല മുസ്‌ലിയാര്‍ എടപ്പാല, പോഷക സംഘടന നേതാക്കളായ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്. മുഹമ്മദ് ദാരിമി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ. ചേളാരി, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, കെ.ടി. ഹുസയിന്‍ കുട്ടി മൗലവി, ഇബ്രാഹീം ഫൈസി പേരാല്‍, സലാം ഫൈസി മുക്കം, ഹാരിസ് ബാഖവി കംബ്ലക്കാട്, അലവി ഫൈസി കൊളപ്പറമ്പ്, കെഎന്‍.എസ്. മൗലവി, കെ.എം. കുട്ടി ഫൈസി അച്ചൂര്‍, അയ്യൂബ് മുട്ടില്‍, മുഹ്‌യദ്ദീന്‍ കുട്ടി യമാനി, കെ.എ. നാസര്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Recent Posts