11 മദ്റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10812 ആയി
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 11 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10812ആയി.
അല്‍മദ്റസത്തുല്‍ ഫാറൂഖിയ്യ സിംഗസാന്ദ്ര, ബംഗളൂരു, അല്അമീന് മദ്റസ, അമ്പിളി ഗോള ഷിമോഗ, മൗലാ അലി അറബി മദ്റസ, അറളികട്ട കോളനി ഹുബ്ലി (കര്‍ണ്ണാടക), അല്‍നൂര്‍ ഇസ്ലാമിക് പ്രൈമറി സ്കൂള്‍ മദ്റസ, ചിറ്റാരിപറമ്പ് (കണ്ണൂര്‍), അല്‍നൂര്‍ ഇസ്ലാമിക് പ്രൈമറി സ്കൂള്‍ മദ്റസ പെരുമണ്ണ (കോഴിക്കോട്), ഹിദായത്തുസ്വിബ്യാന് മദ്റസ, ചെമ്മരം, മമ്പാട്, സി നൂര്‍ സ്കൂള്‍ ഓഫ് അറബിക് സ്റ്റഡീസ് മദ്റസ, വെങ്ങാട് (മലപ്പുറം), മദ്റസത്തുല്‍ ബാഫഖിയ മീന്കടപള്ളി, പുതുനഗരം, (പാലക്കാട്), അല്‍മദ്റസത്തു ഖദീജത്തുല്അമ്മാള്, സെന്തമംഗലം, മൈലാടുതുറൈ (തമിഴ്നാട്), തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസ കന്നഡ, ദമാം, റൗളത്തുല്‍ ഉലൂം മദ്റസ, ഖമീഷ് മുശൈത്ത് (സഊദി അറേബ്യ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
തമിഴ്നാട് ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ എസ്.കെ.ഐ.എം.വി ബോര്‍ഡ് മെമ്പര്‍ പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരിക്ക് യോഗത്തില്‍ വെച്ച് ഉപഹാരം നല്കി.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം.മൊയ്തീന് കുട്ടി ഫൈസി, ഡോ. പി.കെ.ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന് ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.