ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടത്തപ്പെടുന്ന പഠന ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങളുടെ പ്രീ ക്യാമ്പ് ജനുവരി ഒന്ന് മുതല്‍ 15 വരെ ജില്ല തലങ്ങളില്‍ നടത്താന്‍ ക്യാമ്പ് സമിതിയുടെയും ജില്ലാ കോഡിനേറ്റര്‍മാരുടെയും സംഗമങ്ങൾ തീരുമാനിച്ചു. നവംബര്‍ 30 നകം നിലവില്‍ രജിസ്റ്റര്‍ ചെയ്തവരെ പരിശോധിച്ച് ഉറപ്പ് വരുത്തും. സംഗമത്തില്‍ ക്യാമ്പ് സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സി.കെ അബ്ദുറഹിമാന് ഫൈസി അരിപ്ര അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ഉദ്ഘാടനം ചെയ്തു മുഹമ്മദ് ശരീഫ് ബാഖവി കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി .സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ചർച്ചകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് സമിതി കോഡിനേറ്റര്‍ മുസ്തഫ അശ്റഫി കക്കുപടി പദ്ധതി അവതരിപ്പിച്ചു, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ഒ.പി.എം അശ്റഫ്, സയ്യിദ് ശുഹൈബ് തങ്ങള്‍, ഇബ്റാഹീം ഹാജി കുണിയ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിറാജുദ്ദീന് ഖാസിലൈന്‍, കെ.കെ സുലൈമാന്‍ അന്‍വരി, അബ്ദുല്ലക്കുട്ടി ദാരിമി, അശ്റഫ് ഫൈസി കൊടക്, കെ.മുഹമ്മദ് കുട്ടി ഹസനി, പി.ഹസൈനാര്‍ ഫൈസി, കെ.എ. നാസര്‍ മൗലവി, കെ.കെ.മുഹമ്മദ് ദാരിമി, ഹുസൈന് കുട്ടി മൗലവി കോഡൂര്‍, താജുദ്ധീൻ ദാരിമി പടന്ന, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി, അബൂബക്കര്‍ സാലു നിസാമി, പി.എ ശിഹാബുദ്ദീന് മുസ്ലിയാര് ആലപ്പുഴ, റശീദ് കമാലി പാലക്കാട്, കെ.എച്ച് അബ്ദുസ്സമദ് ദാരിമി, വി.എം ഇല്ല്യാസ് ഫൈസി തൃശൂര്‍, സിദ്ദീഖ് ഫൈസി വെണ്മണല്, എ.എം. ശരീഫ് ദാരിമി നീലഗിരി, കെ.എച്ച് അബ്ദുല്‍കരീം മുസ്ലിയാര്, ബഷീര്‍ ദാരിമി കോഴിക്കോട് , ഒ.എം ശരീഫ് ദാരിമി, കബീർ അൻവരി നാട്ടുകൽ, ഇ.ടി.അബ്ദുല്‍അസീസ് ദാരിമി, ശഫീഖ് റഹ്മാനി ചേലേമ്പ്ര, മുഹമ്മദ് അസ്ലം വെളിമുക്ക്
എന്നിവര്‍ സംബന്ധിച്ചു.