സമസ്ത നൂറാം വാർഷീക മഹാ സമ്മേളനം കുണിയയിലെ മൂന്ന് ലൊക്കേഷനുകൾ നിർണ്ണയിച്ചു
കാസർഗോഡ് (കുണിയ): 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വർക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷീക മഹാ സമ്മേളനത്തിന് കുണിയ യിലെ മൂന്ന് ലൊക്കേഷനുകൾ നിർണ്ണയിച്ചു.33313 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ്, 10 ദിവസം നീണ്ടു നിൽക്കുന്ന ഗ്ലോബൽ എക്സ്പോ, ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം എന്നിവയെല്ലാം വെവ്വേറെ ലൊക്കേഷനിലാണ് നടക്കുക. സ്ഥലം ഉടമയും സ്വാഗത സംഘം ട്രഷറ റൂമായ കുണിയ ഇബ്രാഹിം ഹാജി (ഷാർജ) യുടെ നേതൃ ത്വത്തിൽ സമ്മേളനം നടക്കുന്ന സ്ഥലം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജരും സമ്മേളന സ്വാഗതസംഘം കോ ഡിനേറ്ററുമായ K.മോയിൻകുട്ടി മാസ്റ്റർ, സ്റ്റേജ്, പന്തൽ, ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയരർമാൻ അബ്ദുല്ല ഫൈസി ചെങ്കള,കൺവീനർ എം. എ. എചു്. മുഹമൂദ് ചെങ്കള, K.ഇബ്രാഹിം ഹാജി കുണിയ,ഹംസ ഹാജി പള്ളിപ്പുഴ, സി. മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ എന്നിവരും സ്റ്റേജ്, പന്തൽ ലൈറ്റ് & സൗണ്ട് എഞ്ചിനീയർമാരും സംബന്ധിച്ചു.