സമസ്ത 100-ാം വാര്‍ഷിക പദ്ധതി ഇന്ന് പള്ളികളില്‍ 'തഹിയ്യ' ഫണ്ട് സമാഹരണം
ചേളാരി: സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്ക് വേണ്ടി ഇന്ന് (07-11-2025 വെള്ളി) പള്ളികളില്‍ 'തഹിയ്യ' ഫണ്ട് സമാഹരണവും ഉദ്ബോധനവും നടക്കും. സമസ്ത നൂറാം വാര്‍ഷികം, ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്നാട്ടിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികൾ, ഇ-ലേണിംഗ് വില്ലേജ്, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ & പാലിയേറ്റീവ് സെൻ്റർ, പ്രധാന നഗരങ്ങളിൽ ആസ്ഥാനവും ഹോസ്റ്റൽ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റർനാഷണൽ ഹെറിറ്റേജ് മ്യൂസിയം, 10,313 പ്രബോധകരുടെ സേവന പ്രവർത്തനങ്ങൾ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്. മഹല്ല് ഭാരവാഹികളും ഖാസി, ഖത്തീബുമാരും സംഘടനാ നേതാക്കളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാരും, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ദാരിമി ഏലംകുളവും അഭ്യര്‍ത്ഥിച്ചു.