സമസ്ത നൂറാം വാര്‍ഷികം - ദേശീയ പ്രചാരണ സമ്മേളനം മാറ്റി വെച്ചു
ന്യൂഡല്‍ഹി: സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഈമാസം 23,24 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ച ദേശീയ പ്രചാരണ സമ്മേളനം ന്യൂഡല്‍ഹിയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരിക്കലേക്ക് മാറ്റി വെച്ചതായി ദേശീയ പ്രചാരണ സമ്മേളനം സ്വാഗത സംഘം ചെയര്മാന് ഡോ. മുഹമ്മദ് ഷീസ്, ജനറല്‍ കണ്‍വീനല്‍ പി.കെ അസ്ലം ഫൈസി എന്നിവര്‍ അറിയിച്ചു.