സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്ര വിജയമാക്കുക
കോഴിക്കോട: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്ര വിജയമാക്കാന്‍ സ്വാഗതസംഘം ഏകോപന സമിതി യോഗം അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത നൂറാം വാര്‍ഷിക കോഡിനേഷന്‍ സമിതിയുമായി ബന്ധപ്പെട്ട് നേതാക്കള്‍ കൈകൊണ്ട തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നല്കിയ വാട്സ് ആപ് വോയ്സും മലപ്പുറത്തെ പത്രസമ്മേളനത്തില്‍ എം.സി മായിന്‍ ഹാജി നടത്തിയ പരാമര്‍ശങ്ങളും ഉസ്താദുമാരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും പിന്‍വലിച്ചു.
എം.ടി അബ്ദുല്ല മുസ്ലിയാര്, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹീം ഫൈസി പേരാല്‍, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു.