സമസ്ത ശതാബ്ദി ശന്ദേശ യാത്ര വന്‍വിജയമാക്കുക സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കോഴിക്കോട് : സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ 2025 ഡിസംബര്‍ 19 മുതല്‍ 28 വരെ കന്യാകുമാരി മുതല്‍ മംഗലാപുരം വരെ നടക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര വന്‍വിജയമാക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച രണ്ട് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,082 ആയി. ഹിദായത്തുല്‍ ഇസ്ലാം മദ്റസ - ജനത കോളനി കാരായ (ദക്ഷിണ കന്നഡ), മദ്റസത്തുല്‍ ഫിര്‍ദൗസിയ കുപ്പക്കൊല്ലി, അമ്പലവയല്‍ (വയനാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം. അബ്ദുറഹിമാന് മുസ്ലിയാര് കോടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.