സമസ്ത നൂറാം വാർഷികം പ്രചരണോദ്ഘാടന സമ്മേളനം നവംബർ 2 നു ദുബൈയിൽ
ചേളാരി: ആദർശ വിശുദ്ധിയുടെ നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണോദ്ഘാടന സമ്മേളനം 2025 നവംബർ 2 ന് ദുബൈ ഊദ് മേത്തയിലെ അൽ നസ്വർ ലിഷ്വർലാന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും . ഗൾഫ് സുപ്രഭാതം മീഡിയ സെമിനാർ, പണ്ഡിത സംഗമം, ഗൾഫ് സുപ്രഭാതം ഇ-പേപ്പർ ലോഞ്ചിംഗ്, പൊതു സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും. സമസ്തയുടെ മുതിർന്ന നേതാക്കളും , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി ചേർന്ന ഓൺലൈൻ സംഗമത്തിൽ വി.പി പൂക്കോയ തങ്ങൾ അൽ ഐൻ അധ്യക്ഷ്യനായി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഫഖ്റുദ്ധീൻ തങ്ങൾ ബഹ്റൈൻ,കുഞ്ഞഹമ്മദ് ഹാജി ബഹ്റൈൻ,അബ്ദുൽ വാഹിദ് ബഹ്റൈൻ,അൻവർ ഹാജി മസ്കറ്റ് ,അബ്ദുൽ ഷുക്കൂർ ഒമാൻ,കെ.എൻ.എസ് മൗലവി,ലത്തീഫ് ഫൈസി സലാല,അലവിക്കുട്ടി ഒളവട്ടൂർ,ഒ.എം.എസ് ഉബൈദുല്ല തങ്ങൾ,റാഫി ഹുദവി ,യു.കെ ഇബ്റാഹീം ഓമശ്ശേരി,സകരിയ്യ മാണിയൂർ,ഫസൽ റഹ്മാൻ നിസാമി ഖത്തർ,ഡോ.അബ്ദുറഹ്മാൻ മൗലവി ഒളവട്ടൂർ,അബ്ദുറഹ്മാൻ തങ്ങൾ അബുദാബി,ഷക്കീർ ഹുസ്സൈൻ തങ്ങൾ ദുബായ്,അബ്ദുൽ റസാഖ് ഷാർജ,കെ.മോയിൻ കുട്ടി മാസ്റ്റർ,സയ്യിദ് ഫാരിസ് ശിഹാബ് തങ്ങൾ ഈജിപ്ത്,ഡോ ഇസ്ഹാഖ് അഹമ്മദ് തുർക്കി ,ഡോ.സഈദ് ഹുദവി നൈജീരിയ,ഡോ ഇസ്മാഈൽ ഹുദവി ലണ്ടൻ,മൊയ്തീൻ ലണ്ടൻ,കരീം ലണ്ടൻ,മൻസൂർ മൂപ്പൻ,ഷാഫി ഇരിങ്ങാവൂർ,നിസാർ സിങ്കപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
പ്രചാരണോദ്ഘാടന സമ്മേളനത്തിനായി പുറത്തിറക്കിയ പോസ്റ്റർ കഴിഞ്ഞ ദിവസം ചേളാരിയിൽ വെച്ച് പ്രകാശനം ചെയ്തു.അബ്ദുസ്സലാം ബാഖവി വടക്കേക്കാട്,സയ്യിദ് സാബിഖലി തങ്ങൾ,കെ മോയിൻ കുട്ടി മാസ്റ്റർ,നിയാസലി ശിഹാബ് തങ്ങൾ,അബ്ദുൽ റഷീദ് ദാരിമി തുടനിയവർ പങ്കെടുത്തു.