സമസ്ത നൂറാം വാർഷികം ജംഈയത്തുൽ മുഅല്ലിമീൻ നേതൃ സംഗമം നടത്തി
ചേളാരി : സമസ്ത നൂറാം വാർഷിക പ്രചാരണങ്ങളുടെ ഭാഗമായി സമസ്ത കേരള ജംഈയത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്,സെക്രട്ടറി ,ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു നേതൃ സംഗമം നടത്തി.തഹിയ്യ ഫണ്ട് ശേഖരണം,ഗ്ലോബൽ എക്സ്പോ,പഠന ക്യാമ്പ് രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടത്തി.സമ്മേളന പ്രചാരണവും തഹിയ്യ കാമ്പയിനും ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.ചേളാരി സ്വാഗത സംഘം ഓഫീസിൽ നടന്ന നേതൃ സംഗമത്തിൽ ഇബ്റാഹീം മുസ്ലിയാർ കോഴിക്കോട് അധ്യക്ഷ്യനായി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഈയത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മുസ്ലിയാർ കൊടക്,ട്രഷറർ അബ്ദുൽ ഖാദർ ഖാസിമി,സെക്രട്ടറി കെ.ടി ഹുസ്സൈൻ കുട്ടി മുസ്ലിയാർ,സയ്യിദ് ഷുഹൈബ് തങ്ങൾ,കെ മോയിൻ കുട്ടി മാസ്റ്റർ,ഡോ.ഷഫീഖ് റഹ്മാനി വഴിപ്പാറ,യൂനുസ് ഫൈസി വെട്ടുപാറ,നൗഷാദ് ചെട്ടിപ്പടി,മുഹമ്മദ് നവവി മുണ്ടോളി,അർശുദ്ധീൻ മുസ്ലിയാർ തിരുവനന്തപുരം,അബൂബക്കർ സാലൂദ് നിസാമി കാസർഗോഡ്,ഹാഫിസ് സൈനുൽ ആബിദീൻ മഹ്ളരി,ഹാരിസ് ബാഖവി വയനാട്,ഷമീർ ഫൈസി ഒടമല,സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ വയനാട്,മുഹമ്മദ് അമാനുള്ള ദാരിമി,സിദ്ധീഖ് ഫൈസി വെണ്മണൽ,ഷാനവാസ്ഖാൻ സമദാനി കന്യാകുമാരി,അയ്യൂബ്ഖാൻ നിസാമി കൊല്ലം,വി മൊയ്തീൻ കുട്ടി മുസ്ലിയാർ തൃശൂർ,ബഷീർ മുസ്ലിയാർ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.