സമസ്ത 100-ാം വാര്‍ഷികം അതിഥികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ ഫുഡ് കമ്മിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചു
കാസർഗോഡ് (കുണിയ) 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന ക്യാമ്പ് പ്രതിനിധികൾക്കും വിശിഷ്ടാതിഥികൾക്കും ഭക്ഷണം ഒരുക്കാൻ ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. 2026 ജനവരി 30 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ എക്സ്പോ, ഫെബ്രുവരി 4 മുതൽ ആരംഭിക്കുന്ന സമ്മേളനം, ക്യാമ്പ് പ്രതിനിധികളായി എത്തുന്ന 33313 അംഗങ്ങൾ, സേവനത്തിന് നിയോഗിച്ച 3313 വളണ്ടിയർമാർ, ഓഫീഷ്യൽസ് എന്നിവർക്കെല്ലാം വിഭവം സമൃദ്ധമായ ഭക്ഷണം ഒരുക്കുക എന്ന ഭാരിച്ച ചുമതലയാണ് ഭക്ഷണ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നത്.
കുണിയ സ്വാഗത സംഘം ഓഫീസിൽ ചേർന്ന യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ബി കെ അബ്ദുൽ ഖാദർ അൽഖാസിമി ബംബ്രാണ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹാജി കുണിയ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് മൗലവി, ജംഇയ്യത്തുൽ ഖുതബാ സംസ്ഥാന സെക്രട്ടറി സുലൈമാൻ ദാരിമി ഏലംകുളം, കാടാമ്പുഴ മൂസ ഹാജി സയ്യിദ് ശുഐബ് തങ്ങൾ, എസ് ഐ സി ഗ്ലോബൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, വൈസ് ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, എം എച്ച് മഹമൂദ് ഹാജി, താജുദ്ദീൻ ദാരിമി പടന്ന, ഒ കെ എം കുട്ടി ഉമരി, സത്താർ മൗലവി വളക്കൈ, പി എം മുഹമ്മദ് മൗലവി, കെ വി ഹുസ്സൻ കുട്ടി, കെ ബി കുട്ടി ഹാജി, കെ ആർ ഹുസൈൻ ദാരിമി, അബ്ദുറഹ്മാൻ ഹാജി, അജ്മൽ കെ വി, ഉമ്മർ രാജാവ്, ഷഫീഖ് റഹ്മാനി ചേലേമ്പ്ര, വി പി ഇസ്മാഈൽ ഹാജി, സയ്യിദ് മുഹമ്മദ് ശിയാസ് തങ്ങൾ, കെ പി മുഹമ്മദ്, റഷീദ് ഫൈസി, അബൂ ഫിദ റശാദി, അൻവർ ഫാറൂഖ് ദാരിമി, അബ്ദുസ്സലാം ടി ഫറോക്ക് എന്നിവർ പ്രസംഗിച്ചു കൺവീനർ കല്ലട്ര അബ്ബാസ് ഹാജി സ്വാഗതവും എഞ്ചിനീയർ ശരീഫ് ഹാജി നന്ദിയും പറഞ്ഞു.