സമസ്തക്ക് മുജവ്വിദാത്തുകൾ രണ്ടര ലക്ഷം രൂപ തഹിയ്യ സമർപ്പിച്ചു
ചേളാരി: സമസ്ത നൂറാം വാർഷീക പദ്ധതികൾക്ക് വേണ്ടി പ്രത്യേകം ആപ്പ് വഴി സമാഹരിക്കുന്ന തഹിയ്യ ഫണ്ടിലേക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സേവനം ചെയ്യുന്ന മുജവ്വി ദാത്തുകൾ 2,55,609/- രൂപ സമാഹരിച്ച് നൽകി. മുജവിദാത്തു കളുടെ മാസാന്ത സംഗമത്തിൽ വെച്ച് വിദ്യാഭ്യാസ ബോർഡ് മാനേജർ K.മോയിൻകുട്ടി മാസ്റ്റർ തഹിയ്യ യുടെ കാര്യം പറഞ്ഞപ്പോൾ സന്തോഷ പൂർവ്വം അതേറ്റെടുക്കുകയും പ്രതീക്ഷിച്ചതിലും വലിയ ഒരു തുക അവർ സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സ്ത്രീകൾ ക്ക് വേണ്ടി തഹ്സീനൂൽ ഖിറാഅഃ പദ്ധതിക്ക് നേതൃത്വം നൽകി വരുന്ന 28 മുജവ്വിദാത്തുകളാണ് നിലവിലുള്ളത്. അവരാണ് ഇത്രയും തുക തഹിയ്യക്ക് നൽകിയത്.