തഹ്സീനുല്‍ ഖിറാഅഃ പദ്ധതി; പൊതുജനങ്ങള്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു
പുതുപ്പറമ്പ്(കോട്ടക്കല്‍): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടപ്പാക്കി വരുന്ന തഹ്സീനുല്‍ ഖിറാഅ പദ്ധതിയുടെ ഭാഗമായുള്ള പൊതുജനങ്ങള്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒന്നാമത്തെ മദ്റസയായ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ചടങ്ങില്‍ എം.ടി അബ്ദുറഹിമാന് ഹാജിയെ ആദ്യ പഠിതാവായി ചേര്‍ത്ത് വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സമസ്ത മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എല്‍.സി ത്വല്‍ഹത്ത് ബാഖവി, വി ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, ഇ.കെ. മുഹമ്മദ് കുട്ടി, ഇ.കെ കുഞ്ഞാവ, പി.കെ റഫീഖ് ഫൈസി, ഇ ഹംസ മുസ്ലിയാര്, എം. ഹസ്ബുല്ല ഫൈസി, ഇബ്രാഹീം മുസ്ലിയാര് എടരിക്കോട് പ്രസംഗിച്ചു. മുജവ്വിദ് ഇസ്മാഈല്‍ ഹുദവി ഏഴൂര്‍ ക്ലാസിന് നേതൃത്വം നല്കി. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതവും റാഫി മാഹിരി തറമ്മല്‍ നന്ദിയും പറഞ്ഞു. പ്രഥമ ഘട്ടത്തില്‍ രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് അഡ്മിഷന് നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദ്യാഭ്യാസ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്ത്രീകള്‍ക്കുള്ള പരിശീലനത്തിന് വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുജവ്വിദാത്തുകള് നേതൃത്വം നല്‍കും. 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്സിനൂല് ഖിറാഅ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് ഈ വര്‍ഷം പൊതുജനങ്ങല്‍ക്ക് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.