News and Events

img
  2025-09-27

സമസ്ത നൂറാം വാർഷികം സ്വാഗത സംഘം കൺവൻഷൻ ഉജ്വലമായി

കോഴിക്കോട് : ആദർശ വിശുദ്ധിയുടെ നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വെച്ച് നടക്കുന്ന സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ സ്വാഗത സംഘ കൺവൻഷൻ ഉജ്വലമായി. വിവിധ സബ്കമ്മിറ്റികളായ പ്രചരണം , ഫിനാൻസ്, പഠന ക്യാമ്പ്, സ്റ്റേജ്, ലൈറ്റ് , ഫുഡ് , ലോ ആൻഡ് ഓർഡർ, വളണ്ടിയർ, പ്രസിദ്ധീകരണം, പാർക്കിംഗ് ആൻഡ് അക്കമഡേഷൻ, വെൽഫയർ തുടങ്ങിയ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. എൻ.കെ അബ്ദുൽ ഖാദർ ഖാസിമി പ്രാർത്ഥന നിർവഹിച്ചു. ക്യാമ്പ് റജിസ്ട്രേഷൻ വെടിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് കല്ലട്ര അബ്ബാസ് ഹാജിയെ പ്രതിനിധിയായി ചേർത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ,വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര ,എം.പി മുഹമ്മദ് മുസ്ലിയാർ , ബഷീർ ഫൈസി ദേശമംഗലം, അബ്ദുല്ല ഫൈസി ചെങ്കള , അബ്ബാസ് ഹാജി കല്ലട്ര,റഷീദ് ബെളിഞ്ചം, ഒ.പി എം അഷ്റഫ്, സുബൈർ ഖാസിമി പടന്ന, ഇർഷാദ് ബെളിഞ്ചം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ,ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, കെ. കെ. പി അബ്ദുല്ല മുസ്‌ലിയാർ,അസ്ഗറലി ഫൈസി പട്ടിക്കാട്, ഇ.എസ് ഹസ്സൻ ഫൈസി ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി, വി മൂസക്കോയ മുസ്‌ലിയാർ, തോടാർ ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി എടപ്പാല, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ഒളവണ്ണ അബൂബക്കർ ദാരിമി, സയ്യിദ് പൂക്കോയ തങ്ങൾ അൽ ഐൻ , സഈദ് മുസ് ലിയാർ വിഴിഞ്ഞം, സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, സയ്യിദ് ശുഐബ് തങ്ങൾ,കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, കെ.പി.പി തങ്ങൾ കണ്ണൂർ, ഡോ. എൻ. എം അബ്ദുൽ ഖാദിർ, എം.എ ചേളാരി, കെ.കെ ഇബ്രാഹീം മുസ്ലിയാർ, സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ , കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, മുസ്തഫ മുണ്ടുപാറ, ഹക്കീം മാര തുടങ്ങിയവർ സംസാരിച്ചു.എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതവും, കെ. മോയിൻ കുട്ടി മാസ്റ്റർ ആമുഖവും, കെ. ഉമർ ഫൈസി മുക്കം നന്ദിയും പറഞ്ഞു.

Recent Posts