ചേളാരി: സപ്തംബർ 28ലെ സമസ്ത പ്രാർത്ഥന ദിനത്തിൽ ഗസ്സയിലെ മർദ്ദിത ജനങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥന നടത്തും.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള 11,014 മദ്രസ്സകളിലെയും അൽബിർറ്, അസ്മി, ഫാളില, ഫളീല, എസ്.എൻ.ഇ.സി, ഇ-മദ്രസ എന്നീ സ്ഥാപനങ്ങളിലെയും, സമസ്തയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലെയും 13 ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ പ്രാർത്ഥനയിൽ പങ്കാളികളാകും. മദ്റസ, പളളി, സ്ഥാപന ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, സംഘടന പ്രവര്‍ത്തകർ എന്നിവർ കൂടി അണിചേരും. എല്ലാ വർഷവും റബീഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സമസ്ത പ്രാർഥന ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷത്തെ പ്രാർത്ഥന ദിനം സപ്തംബർ 28നാണ് നടക്കുന്നത്. പ്രാർത്ഥനദിന സംസ്ഥാന തല പരിപാടികൾ 28 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വരക്കൽ മഖാം അങ്കണത്തിൽ വെച്ച് നടക്കും. മൺ മറഞ്ഞു പോയ മഹത്തുക്കൾ, ഉലമാക്കൾ, ഉമറാക്കൾ, സംഘടന പ്രവർത്തകർ, മുഅല്ലിംകൾ, വിദ്യാർത്ഥികൾ, മദ്റസ, പളളി, മറ്റു സ്ഥാപനങ്ങൾ സ്ഥാപിച്ച് നടത്തുന്നതിന് നേതൃത്വം നൽകിയവർ, രക്ഷിതാക്കൾ തുടങ്ങി എല്ലാവരുടെയും പരലോക മോക്ഷത്തിന് വേണ്ടിയും മറ്റുമാണ് വർഷം തോറും സമസ്ത പ്രാർത്ഥന ദിനമായി ആചരിക്കുന്നത്.
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി
2025-05-30
ഗസ്സ: പ്രത്യേക പ്രാര്ത്ഥന നടത്തുക -സമസ്ത
2025-03-24
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies