News and Events

img
  2025-09-03

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമസ്ത ഗ്ലോബല്‍ എക്‌സപോ സ്ഥാപനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് കുണിയയില്‍ 2026 ജനുവരി 30 മുതല്‍ ഫെബ്രുവരി എട്ടു വരെ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലേക്ക് സമസ്തയുടെ അംഗീകൃത ശരീഅത്ത് കോളേജുകള്‍, പള്ളിദര്‍സുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്‌കാരം, പൈതൃകം, വിശ്വാസം, ആദര്‍ശം, ചരിത്രം, ശാസ്ത്രം, ടെക്‌നോളജി തുടങ്ങിയ ഏതെങ്കിലും ഒരു മേഖലയില്‍ നിന്നായിരിക്കണം ആശയം. ഉദ്ദേശിക്കുന്ന ആശയത്തിന്റെ വിശദമായ നോട്ട് 1500 വാക്കുകളില്‍ കവിയാതെ തയ്യാറാക്കി 2025 സെപ്റ്റംബര്‍ 20നു മുമ്പായി [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. വിഷ്വല്‍ സെന്‍സില്‍/എക്‌സ്‌പോ പ്രാക്ടിക്കല്‍ സെന്‍സിലാണ് നോട്ട് തയ്യാറാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗ്ലോബല്‍ എക്‌സ്‌പോയിലെ മത്സരവിഭാഗം പവലിയനില്‍ പ്രദര്‍ശനത്തിന് അവസരമുണ്ടാകും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് എഴുപത്തിയയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് അന്‍പതിനായിരും രൂപയും നല്‍കും. പതിനായിരം രൂപയുടെ എട്ട് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

Recent Posts