News and Events

img
  2025-09-24

സമസ്തയുടെ ആദര്‍ശാശയങ്ങള്‍ കാലിക പ്രസക്തം - സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

ചേളാരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശാശയങ്ങൾ കാലിക പ്രസക്തമാണെന്ന് സമസ്ത നൂറാം വാർഷിക പ്രചരണ സമിതി ചെയർമാൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനും പരിശുദ്ധ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശങ്ങൾ പ്രചരിപ്പിക്കാനുമാണ് 100 വർഷങ്ങൾക്ക് മുമ്പ് സമസ്ത രൂപീകൃതമായത്. ശംസുൽ ഉലമയെ പോലെയുള്ള പണ്ഡിത മഹത്വുക്കളും ആത്മാർത്ഥരായ പ്രവർത്തകരുമാണ് സമസ്തയെ ലോകത്തിന് മുമ്പിൽ വലിയ പ്രസ്ഥാനമായി വളർത്തിയത്. ഭൗതിക താൽപര്യങ്ങളില്ലാതെ സമസ്തയെ ശക്തിപ്പെടുത്താൻ തങ്ങൾ അഭ്യാർതിച്ചു. നൂറാം വാർഷിക പ്രചരണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷകർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷക ശിൽപശാലയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാർ അധ്യക്ഷനായി. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ആമുഖഭാഷണം നടത്തി. അബ്ദുൽ ഗഫൂർ അൻവരി, അൻവർ സാദിഖ് ഫൈസി താനൂർ, അഷ്റഫ് മലയിൽ വിഷയാവതരണം നടത്തി. നിയാസലി ശിഹാബ് തങ്ങൾ പാണക്കാട്, ഒ.എം എസ് തങ്ങൾ, ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, ശുഹൈബ് തങ്ങൾ കണ്ണൂർ, എം.ടി അബൂബക്കർ ദാരിമി, ഒ.പി.എം അഷ്റഫ്, റഷീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും എം.പി കടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Recent Posts