News and Events

img
  2025-09-15

ആറ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി സമസ്ത മദ്റസകളുടെ എണ്ണം 11,014 ആയി

കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,014 ആയി. അര്‍ശ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ ചിബിദ്രി, കക്കിഞ്ചെ (ദക്ഷിണ കന്നഡ), ഇസ്ലാമിക് സ്കൂള്‍ മദ്റസ പള്ളിക്കര, അന്‍സാറുല്‍ ഇസ്ലാം മദ്റസ, പെര്‍മുദെ, നൂറുല്‍ ഇസ്ലാം മദ്റസ, പെരിങ്കടി (കാസര്‍ഗോഡ്), മദ്റസത്തുല്‍ ആലിയ നടുവപറമ്പ അമ്മിനിക്കാട്, ശറഫിയ്യ ഇംഗ്ലീഷ് സ്കൂള്‍ മദ്റസ കോരങ്ങത്ത്, നിറമരുതൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 2025 സെപ്തംബര്‍ 21 മുതല്‍ 28 വരെ വരക്കലില്‍ നടക്കുന്ന ശംസുല്‍ ഉലമാ ഉറൂസ് മുബാറക് പ്രോഗ്രാമുകള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. സമസ്ത നൂറാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്വാഗതസംഘം ഫിനാന്‍സ് കമ്മിറ്റി തയ്യാറാക്കിയ ആപ്പ് മുഖേനയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Recent Posts