News and Events

img
  2025-09-23

സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്

ചേളാരി : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായി സംഘടിപ്പിക്കുന്ന പോസ്റ്റർ ഡേ 26 ന് വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് , മദ്റസ, സമസ്തയുടെ കീഴ്ഘടകങ്ങളുടെ ഭാരവാഹികൾ ഖത്തീബ് തുടങ്ങിയവർ ചേർന്ന് മഹല്ല് തല പോസ്റ്റർ പ്രകാശനം നടക്കണം. അതിന് ശേഷം പോസ്റ്റർ പതിക്കുകയും ചെയ്യണം. മഹല്ല് തലങ്ങളിലേക്കാവശ്യമായ പോസ്റ്ററുകൾ റെയ്ഞ്ച് സെക്രട്ടറിമാർ മുഖേന വിതരണം ചെയ്തിട്ടുണ്ട്.

Recent Posts