News and Events

img
  2025-09-10

സമസ്ത നൂറാം വാര്‍ഷികം അന്തര്‍ദേശീയ സമ്മേളനം നവംബര്‍ ഒന്നിന് അബൂദാബിയില്‍

സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് യു.എ.ഇയിലെ അബൂദാബിയില്‍ വെച്ച് അന്തര്‍ദേശീയ സമ്മേളനവും, നവംബര്‍ മധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ദേശീയ സമ്മേളനവും നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ പ്രചാരണ സമ്മേളനങ്ങള്‍ നടത്താനും നിശ്ചയിച്ചു. ഡിസംബര്‍ 19 മുതല്‍ 28വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് യോഗം രൂപം നല്‍കി. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന സന്ദേശ യാത്രക്ക് ഓരോ ജില്ലയിലും ഒരു സ്വീകരണ കേന്ദ്രം ഒരുക്കും. 28ന് മംഗലാപുരത്ത് സമാപിക്കും. സമസ്ത മുശാവറ അംഗങ്ങളും, പോഷക സംഘടനാ നേതാക്കളും യാത്രയെ അനുഗമിക്കും. സമ്മേളനത്തിന്റെ ഭാഗമായി 10 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിക്കും. സമ്മേളന സ്വാഗത സംഘം സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കി. സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍ക്കും സമ്മേളന ചെലവുകള്‍ക്കും പ്രത്യേകം ആപ്പ് തയ്യാറാക്കി മൈക്രോഫിനാന്‍സ് സിസ്റ്റത്തിലൂടെയും മറ്റും ആവശ്യമായ ഫണ്ട് സമാഹരിക്കാനും, ആപ്പിന്റെ ലോഞ്ചിംഗ് സെപ്തംബര്‍ 28ന് പ്രാര്‍ത്ഥന ദിനത്തില്‍ നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, പി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി, എന്‍.കെ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി, ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദസ്സലാം ദാരിമി സംസാരിച്ചു.

Recent Posts