കോഴിക്കോട്: ഇന്നലെ കോഴിക്കോട് നടന്ന സമസ്ത മുശാവറയുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതും വാസ്തവവിരുദ്ധവുമാണ്. നിശ്ചിത അജണ്ടകൾ ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്താണ് മുശാവറ പിരിഞ്ഞത്. വിവാദങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചവരുടെ താല്പര്യമനുസരിച്ച് വാർത്തകൾ വരാത്തതുകൊണ്ട് വിഷമം അനുഭവിക്കുന്നവരാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ. സമസ്ത മുശാവറ അംഗം സ്വകാര്യ വാർത്താ ചാനലിന് നൽകിയ പരാമർശത്തിൽ വിശദീകരണം തേടുകയും ഗൾഫ് സുപ്രഭാതം ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ താനൊന്നും സംസാരിച്ചിട്ടില്ലെന്നും താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നത് എന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുകയും ചെയ്തതാണ്. പ്രസ്തുത കത്ത് വായിക്കുകയും അതോടെ ആ ചർച്ച അവസാനിപ്പിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചർച്ചകൾ ഉണ്ടിയിട്ടില്ല. വസ്തുത ഇതായിരിക്കേ സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളുടെ കുതന്ത്രങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും ഇതിനാൽ അറിയിക്കുന്നു.