ന്യൂഡൽഹി: നവംബർ 23, 24 തിയ്യതികളിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ദേശീയ പ്രചാരണ സമ്മേളനത്തെ വരവേൽക്കാൻ ന്യൂഡൽഹി ഒരുങ്ങുന്നു. ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്‌ലാമിക് സെൻ്റർ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമസ്ത ദേശീയ് പ്രചാരണ സമ്മേളനത്തിൽ മത-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി സംബന്ധിക്കും. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗങ്ങളും 14 പോഷക സംഘടനകളുടെ ഭാരവാഹികളും മറ്റു പ്രത്യേക ക്ഷണിതാക്കളും പ്രതിനിധി സംഗമത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്റ്റേഷൻ പൂർത്തിയായി വരുന്നു. 23ന് രാവിലെ 9 മണിക്ക് നടക്കുന്ന സിയാറത്തിന് ശേഷം നഗരിയിൽ പതാക ഉയർത്തുന്നതോടെ ദ്വിദിന സമ്മേളനത്തിന് തുടക്കമാവും. തുടർന്നു വിദ്യാർത്ഥിമിറ്റ് നടക്കും. 24ന് രാവിലെ 10 മണിക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പൊതുസമ്മേളനവും നടക്കും. ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ നേതാക്കൾക്ക് പുറമെ പോഷക സംഘടന നേതാക്കളും പാർലമെൻ്റ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരും മറ്റു പൗരപ്രമുഖരും പങ്കെടുക്കും. ദേശീയ പ്രചാരണ സമ്മേളനത്തിൻ്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ദുബൈ അന്തരാഷ്ട്ര പ്രചാരണ സമ്മേളനത്തിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു. സമസ്ത നൂറാം വാർഷികം മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ബി.കെ അബ്ദുൽ ഖാദിർ അൽഖാസിമി ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എം.എം അബ്ദുല്ല ഫൈസി എടപ്പാല, ഉസ്മാനുൽ ഫൈസി തോടാർ, എൻ.കെ പ്രേമചന്ദ്രൻ എം.പി, സയ്യിദ് പൂക്കോയ തങ്ങൾ അൽഐൻ, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അബൂദാബി, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി തുടങ്ങി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും വിവിധ രാജ്യങ്ങളിലെ സംഘടന പ്രതിനിധികളും സംബന്ധിച്ചു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies