News and Events

img
  2025-11-15

സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി അംഗീകൃത ദർസ് അറബി കോളേജ് സ്ഥാപനങ്ങൾക്കായി മാഗസിൻ മത്സരം നടത്തുന്നു. കവറിന് പുറമെ 50 പേജുകളുള്ള മൾട്ടി കളർ പ്രിന്റഡ് മാഗസിനാണ് തയ്യാറാക്കേണ്ടത്. A4 സൈസിൽ മലയാള ഭാഷയിലാണ് തയ്യാറാക്കേണ്ടത്. “ജ്ഞാന വൈവിധ്യങ്ങളുടെ സമസ്ത സരണി”എന്നതാണ് തീം. ഡിസംബർ 10 നകം സ്വാഗത സംഘം ഓഫീസ് സമസ്താലയം, ചേളാരി പി.ഒ. തേഞ്ഞിപ്പലം, മലപ്പുറം - 673636 വിലാസത്തിൽ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 7000, 5000 രൂപയും മെമൻ്റോയും സമ്മാനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 9633107408 ബന്ധപ്പെടാം

Recent Posts