News and Events

img
  2025-10-15

സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമസ്ത ഗ്ലോബൽ എക്സ്പോയിൽ സമസ്തയുടെ കീഴിലുള്ള ശരീഅത്ത് കോളേജുകൾക്കും ദർസുകൾക്കും വേണ്ടി നടത്തുന്ന മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കായി ശിൽപശാല നടത്തി. വിവിധ ശരിഅത്ത് കോളേജ്, ദർസ് വിദ്യാർത്ഥികൾ പങ്കെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എക്സ്പോ സമിതി ചെയർമാൻ ഹാശിം ദാരിമി അധ്യക്ഷനായി. ചീഫ് അഡ്വൈസർ എസ് വി മുഹമ്മദലി, കൺവീനർ ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, വർക്കിംഗ് കൺവീനർ അബ്ദുൽ ഹക്കീം ഫൈസി തോട്ടര, അംഗങ്ങളായ ശംസുദ്ധീൻ മാസ്റ്റർ ഒഴുകൂർ, ഷിയാസ് ഹുദവി പരപ്പനങ്ങാടി, കോർഡിനേറ്റർ മുഫ്‌ലിഹ് മുഹമ്മദ് അരിമ്പ്ര നേതൃത്വം നൽകി.

Recent Posts