News and Events

img
  2025-12-15

സമസ്ത ശതാബ്ദി യാത്രക്കും നൂറാം വാര്‍ഷിക സമ്മേളനത്തിനും മദ്റസകള്‍ക്ക് അവധി നല്‍കി

കോഴിക്കോട് : സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ 2025 ഡിസംബര്‍ 19 മുതല്‍ 28 വരെ നടത്തുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര പ്രമാണിച്ച് സന്ദേശ യാത്ര എത്തുന്ന ദിവസം അതാത് ജില്ലകളിലും 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാസമ്മേളനം പ്രമാണിച്ച് ഫെബ്രുവരി 6,7,8,9 തിയ്യതികളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്റസകള്‍ക്കും അവധി നല്‍കാനും, ഫെബ്രുവരി 4,5,6 തിയ്യതികളില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.

Recent Posts