News and Events

img
  2025-10-30

സമസ്ത 100-ാം വാര്‍ഷികം സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് : 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘം സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി നേതൃത്വം കൂടിയാലോചിച്ചാണ് ഒരു കോഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമ്മേളന സ്വാഗത സംഘം കോഡനേറ്റര്‍ എന്ന നിലയിലുള്ള മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്ററുടെ ജോലി ഭാരം കാരണം പ്രവര്‍ത്തനങ്ങളെ കോഡിനേറ്റ് ചെയ്യാനും വേണ്ടിയാണ് എം.സി. മായിന്‍ ഹാജി ചെയര്‍മാനും കെ മോയിന്‍ കുട്ടി മാസ്റ്റര്‍ കോഡിനേറ്ററുമായി ഏഴംഗ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്, പ്രവര്‍ത്തനങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതൃത്വത്തെ അറിയിച്ച് പരസ്പരം കൂടിയാലോചിച്ച് അന്തിമ തീരുമാനം സമസ്ത മുശാവറ കൈകൊള്ളുന്നതാണെന്നും തങ്ങള്‍ പറഞ്ഞു. എം.പി മുസ്തഫല്‍ ഫൈസിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ ഇടയായ കാര്യങ്ങളില്‍ അദ്ദേഹത്തോട് രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം സമസ്ത മുശാവറ ചേര്‍ന്ന് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും തങ്ങള്‍ പറഞ്ഞു. ഇത് സംബന്ധമായി ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സമസ്ത പ്രവര്‍ത്തകര്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി സമ്മേളന വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Recent Posts