News and Events

img
  2025-10-23

സമസ്ത നൂറം വാര്‍ഷികം ചരിത്ര ക്യാമ്പിന് സാക്ഷിയാവാന്‍ മഹല്ലുകള്‍ ഒരുങ്ങി

കോഴിക്കോട് : സമസ്ത നൂറാം വാര്‍ഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 6 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 33,313 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത സെന്റിനറി ക്യാമ്പിലേക്കുള്ള പ്രതിനിധികളുടെ മഹല്ല് തല രജിസ്ട്രേഷന്‍ ഒന്നാം ഘട്ടം സജീവമായി നടന്നു. ആയിരങ്ങളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. ഓഫ് ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രവാസി സെല്‍ ചെയര്‍മാനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീത് എറണാകുളം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ശുഐബ് തങ്ങള്‍, മുസ്തഫ അശ്‌റഫി കക്കുപടി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഒ.എം.എസ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സലാം ഫൈസി മുക്കം, എ.കെ അബ്ദുല്‍ബാഖി, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി വെന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Recent Posts